അനധികൃത മദ്യവില്‍പന: പോലിസ് പരിശോധന ശക്തമാക്കികൊല്ലം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ പതയോരങ്ങളിലും മറ്റും പ്രവര്‍ത്തിച്ച് വന്ന ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ അനഃധികൃതമായി മദ്യം ശേഖരിച്ച് വയ്ക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പോലിസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം കൊല്ലം സിറ്റി ഷാഡോ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധിയില്‍ നിന്നായി അനധികൃതമായി വില്‍പ്പനയ്ക്ക് സൂക്ഷിച്ച പതിനഞ്ച് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിത്തോട്ടം സ്വദേശി ജോയിക്കെതിരേയും ചവറ സ്റ്റേഷന്‍ പരിധിയില്‍ അജിത് രാജ്, ഭാഗ്യരാജ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. 1090 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പൊതുജനങ്ങള്‍ ലഹരി വ്യാപനത്തെ കുറിച്ചുള്ള അറിവുകള്‍ പോലിസിന് കൈമാറാം. കൂടാതെ ലഹരി വ്യാപന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൊല്ലം സിറ്റി പോലിസ് സ്റ്റേഷന്‍ പരിധിയിലെ സാമൂഹികവിരുദ്ധര്‍ക്കെതിരേ ഗുണ്ടാ നിയമ പ്രകാരം കര്‍ശന നടപടികള്‍ തുടങ്ങിയതായും സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ അറിയിച്ചു.

RELATED STORIES

Share it
Top