അനധികൃത മണല്‍ക്കടത്ത്; 18 തോണികള്‍ പിടികൂടി

വിദ്യാനഗര്‍:ജില്ലാ പോലിസ് മേധാവിയുടെ നേതൃത്തിലുള്ള പ്രത്യേക സംഘം വിദ്യാനഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ ഉച്ചയ്ക്ക് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 18 തോണികള്‍ പിടികൂടി. ഇതില്‍ 15 എണ്ണം വിദ്യാനഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പാണലം, ചെങ്കള, ചേരൂര്‍ കടവുകളില്‍ നിന്നാണ് പിടികൂടിയത്.കാസര്‍കോട്് സിഐ സി എ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ്‌ഐ കെ പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ കടത്തു തോണികള്‍ പിടികൂടിയത്. മണല്‍ കടത്തു സംഘം പോലിസ് ഉദ്യോഗസ്ഥരെ കണ്ട് തോണികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ഇതരസംസ്ഥാന തൊഴിലാളികളാണ് പുഴിമണല്‍ ശേഖരിച്ചിരുന്നതെന്ന് വിദ്യാനഗര്‍ എസ്‌ഐ വിനോദ് കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top