അനധികൃത മണല്‍ക്കടത്ത്: മൂന്നുപേര്‍ അറസ്റ്റില്‍

തൊടുപുഴ: അനധികൃതമായി മണല്‍ കടത്തല്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. കുടയത്തൂര്‍ സ്വദേശികളായ കുന്നിനിയില്‍ അമല്‍, അറുകേപ്പറമ്പില്‍ അനൂപ്, ആ ലുങ്കല്‍ സജിന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സാബു, രവി, ജിന്‍സ് മാത്യു എന്നിവര്‍ ഓടി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി വെള്ളിയാമറ്റം തേന്‍മാരിയില്‍ വെള്ളിയാമറ്റം പുഴയില്‍ നിന്നും മണല്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തൊടുപുഴ എസ്‌ഐ വി സി വി ഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ലോറിയും പ്രതികളെയും പിടികൂടിയത്. തേന്‍മാരി കടവില്‍ നിന്നും വ്യാപകമായ തോതില്‍ മണല്‍ കടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കാഞ്ഞാര്‍, തൊടുപുഴ പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയാണ് ഈ മേഖല. അറസ്റ്റിലായ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

RELATED STORIES

Share it
Top