അനധികൃത പ്രൈവറ്റ് സെക്യൂരിറ്റി: പോലിസ് നിയമ നടപടിക്ക്

കൊല്ലം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ക്കെതിരേ സിറ്റി പോലിസ് നിയമനടപടികള്‍ സ്വീകരിക്കുന്നു. സിറ്റി പോലിസ് പരിധിയിലെ ചില പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് (റെഗുലേഷന്‍സ്) ആക്ട് 2005, സെക്ഷന്‍ 2(സി) യില്‍ നിര്‍വചിച്ചിരിക്കുന്ന പ്രകാരം ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കിന്നതിന് അനുവാദമുള്ളൂ. നിയമാനുസൃതം ലൈസന്‍സ് നേടിയ ഏജന്‍സികളില്‍ നിന്നുമാത്രമേ വ്യക്തികളും സ്ഥാപനങ്ങളും പ്രൈവറ്റ് സെക്യൂരിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തുവാന്‍ പാടുള്ളൂ എന്നും നിയമാനുസൃതമുള്ള ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തനം തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ഉടനടി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

RELATED STORIES

Share it
Top