അനധികൃത പാര്‍ക്കിങിനെതിരേ പോലിസ് നടപടി തുടങ്ങി

കുന്നംകുളം: നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ പോലിസ് നടപടി തുടങ്ങി. കുന്നംകുളം നഗരത്തില്‍  അനതികൃതമായി പാര്‍ക്കിങ്ങ് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കുന്നംകുളം എസ്‌ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടപടിയാരംഭിച്ചു.
ഇതിന്റെ ഭാഗമായി ഇന്നലെ 10 മണിയോടെ കുന്നംകുളം നഗരത്തില്‍ അനതികൃതമായി പാര്‍ക്ക് ചെയ്ത മുഴുവന്‍ വാഹനങ്ങളില്‍ നിന്നും പോലിസ് ഫൈന്‍ ഈടാക്കി. ഗതാഗതക്കുരുക്കും അപകടവും പതിവായ കുന്നംകുളം നഗത്തില്‍ അനധികൃതപാര്‍ക്കിങ്ങ് പതിവായിരുന്നു.
പോലിസ് സ്‌റ്റേഷന് മുന്‍പിലെ റോഡിന്റെ ഇരുവശവും കസ്റ്റഡിവാഹനങ്ങള്‍ തിക്കിനിറച്ച് പാര്‍ക്ക് ചെയ്തത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളും നിയമം ലംഘനത്തിന് പോലിസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുമാണ് ഇവിടെ നിറഞ്ഞിരിക്കുന്നത്.
ജെ. സി. ബിയും ലൈലാന്‍ഡ് ലോറിയും ഉള്‍പടെയുള്ള വലിയ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. മുന്‍പ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം സീനിയര്‍ ഗ്രൗണ്ടിലേക്ക് മാറ്റാറായിരുന്നു പതിവ്. എന്നാല്‍ പലവാഹനങ്ങളും മാസങ്ങളായി ഇവിടെ തന്നെ കിടക്കുകയാണ്.
മാത്രമല്ല ഡിവൈഎസ്പി ഓഫീസിന് മുന്‍പിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. അപകടങ്ങള്‍ പതിവായ തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബസ്സുകള്‍ ഉള്‍പടെ വലിയ വാഹനങ്ങളുടെ മരണപ്പാച്ചിലാണ്. റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് മൂലം കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് കയറി നടക്കുന്നത് അപകട സാധ്യത
വര്‍ധിപ്പിക്കുന്നുണ്ട്. ബോയ്‌സ് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് നടപ്പാതയുണ്ടെങ്കിലും അപകടങ്ങളില്‍പെടുന്ന വാഹനങ്ങളുടെ തകര്‍ന്ന ഭാഗങ്ങള്‍ ഇവിടെക്ക് തള്ളി നില്‍ക്കുന്നതിനാല്‍ ഇതിലൂടെയുള്ള കാല്‍നടയാത്ര അപടകരമാണ്.
കെ. എസ് ആര്‍. ടി. സി ബസ് കാത്തിരിപ്പ് കേന്ദ്രം മുതല്‍ ഒനിറോ വണ്‍വെ വരെ വാഹനങ്ങള്‍ തിക്കിനിറച്ചാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top