അനധികൃത നിലംനികത്തല്‍ നാട്ടുകാര്‍ തടഞ്ഞു

തിരുവല്ല: സ്വകാര്യ വ്യക്തിയുടെ അനധികൃത നിലം നികത്തല്‍ നാട്ടുകാര്‍ തടഞ്ഞു.പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും 20 ലോഡ് മണ്ണ് നിലത്തില്‍ ഇറക്കി കഴിഞ്ഞിരുന്നു. കടപ്ര പഞ്ചായത്തില്‍ സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് ഒന്നാം കുരിശിന് സമീപം മഠത്തില്‍ പടി ഭാഗത്ത് പത്തിശ്ശേരില്‍ ഉമ്മന്‍ അലക്‌സാണ്ടറാണ് തന്റെ 40 സെന്റ് നിലം നികത്താന്‍ ശ്രമം തുടങ്ങിയത്. രണ്ടാം ശനി, ഞായര്‍ അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ടിപ്പര്‍ ലോറിയില്‍ മണ്ണടിച്ചത്.  രാത്രി ലോറി പാച്ചിലിന്റെ ശബ്ദം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും നിലത്തില്‍ 20 ലോഡ് മണ്ണ് അടിച്ചിരുന്നു. വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയെങ്കിലും മണ്ണടിച്ച ടിപ്പര്‍ സ്ഥലം വിട്ടിരുന്നു. ശനിയാഴ്ച വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി നിലം നികത്തല്‍ ബോധ്യപ്പെട്ടു. ഇന്ന് ജില്ലാ കലക്ടര്‍ ഇവിടം സന്ദര്‍ശിച്ച് നടപടിയെടുത്തേക്കും.

RELATED STORIES

Share it
Top