അനധികൃത ചെങ്കല്‍ ഖനനം: ലോറികളും കല്ലുവെട്ട് യന്ത്രങ്ങളും പിടിച്ചെടുത്തു

തലശ്ശേരി: കൂത്തുപറമ്പ്, മാങ്ങാട്ടിടം വില്ലേജുകളില്‍പെടുന്ന മെരുവമ്പായിലെ ഒമ്പത് ഏക്കര്‍ സ്ഥലത്ത് നിന്നു അനധികൃതമായി ചെങ്കല്‍ ഖനനം നടത്തിയ വാഹനങ്ങള്‍ തലശ്ശേരി തഹസില്‍ദാറും സംഘവും പിടിച്ചെടുത്തു.
രണ്ടു ലോറികള്‍, എസ്‌കവേറ്റര്‍, കല്ലുവെട്ടു യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രദേശത്ത് വ്യാപകമായി അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നുവെന്ന നിരവധി പരാതികള്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശവാസികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി തഹസില്‍ദാര്‍  കെ ആര്‍ രഞ്ജിത്തും ഖനന സ്ഥലം ഉള്‍ക്കൊള്ളുന്ന സ്ഥലത്തെ വില്ലേജ് ഓഫിസര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് ലോറികളും മറ്റു ഖനന സാമഗ്രികളും കസ്റ്റഡിയിലെടുത്തത്. സി കെ അബ്ദുല്‍ ജബ്ബാര്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് ഖനനം നടത്തിയത്. പിടിച്ചെടുത്ത ലോറികളും സാമഗ്രികളും താലൂക്ക് ഓഫിസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്ന് ്അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top