അനധികൃത ചെങ്കല്‍ ക്വാറിയില്‍ പരിശോധന; വാഹനങ്ങളും യന്ത്രങ്ങളും പിടികൂടി

മുക്കം: കാരശേരി പഞ്ചായത്തിലെ ഓടത്തെരുവ് കൂടാംപൊയിലിലും  കറുത്ത പറമ്പ്, എള്ളങ്ങല്‍ കണ്ണാട്ടുകുഴി ഭാഗത്തും റവന്യു വകുപ്പധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് വാഹനങ്ങളും കല്ല് വെട്ട് യന്ത്രങ്ങളും പിടികൂടി. തഹസില്‍ദാര്‍ അനിതകുമാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു തഹസില്‍ദാറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ്് മൈനിങ് ജിയോളജിസ്റ്റ് പി സി രശ്മി, കാരശേരി പഞ്ചായത്ത് അസിസ്റ്റന്റ്‌സെക്രട്ടറി  ഭുവനേശ്വരി, റവന്യു ഉദ്യോഗസ്ഥന്‍ ഐജിന്‍ എന്നിവര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കല്ല് കയറ്റിയ അഞ്ചു ലോറികള്‍, ഒരു ജെസിബി, ആറ് കല്ല് വെട്ടുയന്ത്രങ്ങള്‍ എന്നിവ പിടികൂടി. ഓടത്തെരുവിന് സമീപം തണ്ണീര്‍തടം നികത്തുന്നതിനിടെ രണ്ടു ടിപ്പര്‍ ലോറികളും പിടികൂടി. പ്രദേശത്ത് കുടിവെള്ളം മുട്ടിക്കും വിധം അനധികൃതമായി നടന്നു വരുന്ന ചെങ്കല്‍ ഖനനത്തിനെതിരേ നാട്ടുകാര്‍ മാസങ്ങളായി പ്രതിഷേധത്തിലായിരുന്നു.

RELATED STORIES

Share it
Top