അനധികൃത ഖനനം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്തര്‍ ജില്ലയില്‍ അനധികൃതമായി മണല്‍ ഖനനം ചെയ്തതിന് ഷാഹ്‌കോട്ട് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദേവ് സിങ് ലഡ്ഡി ഷെറോവാലിയ അടക്കം മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു. സിപിഐ(എം) പ്രവര്‍ത്തകനായ മോഹന്‍സിങിന്റെ പരാതിയില്‍ 1957ലെ ഖനി-ധാതു നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുര്‍ജിത് സിങ്, അശ്വിന്ദര്‍ സിങ് എന്നിരാണ് മറ്റുരണ്ടുപേര്‍. ഷെറോവാലിയയെ വ്യാഴാഴ്ചയാണ് ഷാഹ്‌കോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മെയ് 28നാണ് വോട്ടെടുപ്പ്. ഷെറോവാലിയയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സുഖ്പാല്‍ സിങ് ഖൈറ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top