അനധികൃത കുടിയേറ്റം: അമേരിക്കയില്‍ 52 ഇന്ത്യക്കാര്‍ അറസ്റ്റില്‍


വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം ആരോപിക്കപ്പെട്ട് അമേരിക്കയില്‍ 52 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഭൂരിഭാഗം സിഖുകാര്‍ ഉള്‍പ്പെടുന്ന ഇവരെ ഒറിഗോണ്‍ സംസ്ഥാനത്തെ തടവ് കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഒരു അമേരിക്കന്‍ പ്രതിനിധി വ്യക്തമാക്കി. ഷെറിഡാനിലെ തടവ് കേന്ദ്രത്തിലാണ് ഇവരുള്‍പ്പെടെ 123 പേരെ പാര്‍പ്പിച്ചിരിക്കുന്നത്.

ഒറിഗോണ്‍ സംസ്ഥാനത്തെ ഡമോക്രാറ്റിക് ജനപ്രതിനിധികള്‍ ഈയിടെ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ വലിയ ദുരിതം നേരിടുന്നതായി അവര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണ് കുടിയേറ്റക്കാര്‍.

ഇന്ത്യയില്‍ മതപരമായ പീഡനം നേരിടുന്നതിനാല്‍ അമേരിക്കയില്‍ അഭയം തേടാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ഡമോക്രാറ്റിക് ജനപ്രതിനിധി സൂസന്‍ ബൊണാമിസി തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി. തടവിലുള്ളവരില്‍ ഭൂരിഭാഗവും സിഖുകാരും ക്രിസ്ത്യാനികളുമാണെന്നും അവര്‍ അറിയിച്ചു. ദിവസത്തില്‍ 22 മണിക്കൂറോളം ഇവരെ ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിക്കുന്നത്. ഭാര്യയും കുട്ടികളുമായാണ് പലരും അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നത്. കുടുംബാഗങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് തടവുകാര്‍ക്ക് ആര്‍ക്കും നിശ്ചയമില്ല.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിന്റെയും കടുത്ത കുടിയേറ്റ വിരുദ്ധ നയമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗമായ ഏള്‍ ബുള്‍മിനോര്‍ ആരോപിച്ചു.  അക്രമത്തില്‍ നിന്നും പീഡനത്തില്‍ നിന്നും രക്ഷ തേടിയെത്തുന്ന കുടുംബങ്ങളെ ഭരണകൂടം കുറ്റവാളികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top