അനധികൃതമായി മണ്ണു കടത്തിയ ലോറികള്‍ നാട്ടുകാര്‍ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു

പൊന്നാനി: അനധികൃതമായി മണ്ണ് കടത്തിയ  ലോറികള്‍ നാട്ടുകാര്‍ പിടികൂടി പെരുമ്പടപ്പ് പോലിസിനെ ഏല്‍പ്പിച്ചു.
യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്ന മണ്ണ് ലോറികള്‍ക്കെതിരെ നടപടികളുമില്ലാത്തതിനാല്‍ നാട്ടുകാര്‍ എരമംഗലത്തുവച്ച്  രണ്ട് മണ്ണ് ലോറികള്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇതില്‍ ഒരു ലോറി ഇന്നലെ രാവിലെ മൂക്കതലയില്‍ വച്ച് ചങ്ങരംകുളത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ലോറിയിടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ വിഷയത്തില്‍  ചങ്ങരംകുളം സ്‌റ്റേഷനില്‍ പരാതി കൊടുത്തിരുന്നു .
രണ്ട് ലോറികളും ഇപ്പോള്‍ പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top