അനധികൃതമായി ബീക്കണ്‍ ലൈറ്റ് വച്ച് ഓടിയ പിക്ക്അപ് വാന്‍ ട്രാഫിക് പോലിസ് പിടികൂടിആലുവ: അനധികൃതമായി ബീക്കണ്‍ ലൈറ്റ് വച്ച് ഓടിയ പിക്ക് അപ് വാന്‍ ആലുവയില്‍ ട്രാഫിക് പോലിസ് പിടികൂടി. മെയ് ഒന്നു മുതല്‍ ബീക്കണ്‍ നിരോധനം നിലവില്‍ വന്നിട്ടും നാഷണല്‍ ഹൈവേ അതോറിട്ടിയുടെ കരാര്‍ വാഹനമാണ് നീല ബീക്കണ്‍ വച്ച് ഓടിച്ചിരുന്നത്.അനധികൃതമായി നീല ബീക്കണ്‍ ലൈറ്റും വച്ച് ആലുവ നഗരത്തില്‍ കണ്ട പിക്അപ് വാഹനം ആലുവ ട്രാഫിക് എസ്‌ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. എന്‍എച്ച്്എഐ എന്നെഴുതിയ  വാഹനത്തില്‍ കരാര്‍ തൊഴിലാളികളാണുണ്ടായിരുന്നത്. മെയ് ഒന്നു മുതല്‍ നീല ബീക്കണ്‍ വയ്ക്കാന്‍ പോലിസിനും ഫയര്‍ഫോഴ്‌സിനും ആംബുലന്‍സിന്നും മാത്രമാണ് അനുവാദമെന്നും രേഖകളുണ്ടെകില്‍ ഹാജരാക്കാനും എസ് ഐ ആവശ്യപ്പെട്ടെങ്കിലും ദേശീയപാതയില്‍ വല്ലാര്‍പാടം റോഡിലെ 17. കിലോമീറ്റര്‍ ദൂരം അറ്റകുറ്റപണിക്കായി പട്രോളിങ് നടത്തുന്ന വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് വയ്്ക്കാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അനുമതിയാണ് ഇവര്‍ക്ക് കാണിക്കാനായത്. വാഹനമാവട്ടെ എലൂര്‍ അസെറ്റ് റിയലീറ്റേഴ്‌സിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതുമാണ്. തുടര്‍ന്ന് ട്രാഫിക് പോലിസ് ബീക്കണ്‍ അഴിച്ച് മാറ്റിയ ശേഷമാണ് വാഹനം വിട്ട് നല്‍കിയത്. ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top