അനധികൃതമായി പ്രവര്‍ത്തിച്ച ചെമ്മീന്‍ ഷെഡ് അധികൃതര്‍ പൂട്ടിച്ചു

അരൂര്‍: അരൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെമ്മീന്‍ ഷെഡ് പൂട്ടിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് അധികൃതരാണ് ഷെഡ്പൂട്ടി സീല്‍ ചെയ്തത്. കഴുവിടാമൂലയില്‍ റെയില്‍വേക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്നതാണ് ഷെഡ്.
പഞ്ചായത്തിന്റെ നമ്പര്‍ ഇടീക്കുകയോ മറ്റു നടപടി ക്രമീകരണങ്ങള്‍ ഒന്നും തന്നേ സ്ഥല ഉടമയോ ഷെഡ് ഉടമയോ ചെയ്തിട്ടില്ല. പിടിഞ്ഞാറെ കൂട്ടുങ്കല്‍ മൂസയാണ് പരാതിക്കാരന്‍. സത്താര്‍ മന്‍സിലില്‍ സിറാജിന്റെതാണ് ഷെഡ്. ചെമ്മീന്‍ പീലിങ് ഷെഡുകള്‍ക്ക് മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണമെന്നിരിക്കെ ഇത്തരം യാതൊരു വിധ സംവിധാനവുമില്ലാതെയാണ് ഷെഡ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെയാണ് സമീപവാസിയായ മൂസ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരം അരൂര്‍ പഞ്ചായത്ത് സെക്രട്ടറി ജോസ്, ബൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം ജിവനക്കാരായ സുകുമാര ചെട്ടിയാര്‍, ജയാനന്ദന്‍, രജി, രഘു എന്നിവരാണ് നടപടികള്‍ പൂര്‍ത്തിയാക്കി ഷെഡ്പൂട്ടി സീല്‍ ചെയ്തത്.
പഞ്ചായത്ത് അധികൃതരെ സഹായിക്കാന്‍ അരൂര്‍ പോലീസ് എഎസ്‌ഐ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം എത്തിയിരുന്നു.  തുടര്‍ന്ന് വൈകീട്ട് നാലോടെ നടപടിക്രമങ്ങള്‍ പൂര്‍്ത്തിയാക്കി ഷെഡ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top