അനധികൃതമായി കടത്തിയ ഗോതമ്പ് പിടികൂടികുറ്റിപ്പുറം: അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന 59 ചാക്ക് ഗോതമ്പ് കുറ്റിപ്പുറത്ത് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് വളാഞ്ചേരിയില്‍ നിന്നു അങ്കമാലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഗോതമ്പ് ലോറി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വ്യക്തമായ രേഖകളൊന്നുമില്ലാതെയാണ് ഗോതമ്പ് കൊണ്ടുപോയിരുന്നത്. പിടിച്ചെടുത്ത ലോറിയും ഗോതമ്പും തുടരന്വേഷണത്തിനായി കുറ്റിപ്പുറം പോലിസ് കസ്റ്റഡിയില്‍ വിട്ടു.

RELATED STORIES

Share it
Top