അധ്യാപികയുടെ ചൂരല്‍പ്രയോഗം; ഒന്നാം ക്ലാസുകാരന്‍ ആശുപത്രിയില്‍

വണ്ടിപ്പെരിയാര്‍/തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതായ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പോലിസും ചൈല്‍ഡ് ലൈനും അന്വേഷണം ആരംഭിച്ചു.  സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ അധ്യാപിക ഷീല അരുള്‍രാജിനെ ഡിഡിഇ സസ്‌പെന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ബാലസുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകന്‍ ബി ഹരീഷു (6)നാണ് അധ്യാപികയില്‍ നിന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണു ഹരീഷ്്. പരിേക്കറ്റ കുട്ടിയെ വണ്ടിപ്പെരിയാ ര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചച്ച ഉച്ചയ്ക്കാണ് സംഭവം. പറഞ്ഞുകൊടുത്തത് ശരിയായ രീതിയില്‍ എഴുതാത്തതിനെ തുടര്‍ന്നു ചൂര ല്‍ ഉപയോഗിച്ച് പുറത്ത് അടിക്കുകയായിരുന്നുവെന്നാണ് കുട്ടി പോലിസില്‍ നല്‍കിയ മൊഴി. വൈകീട്ട്  വീട്ടില്‍ ചെന്നപ്പോള്‍ ഇതിനെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞില്ല. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ വിടുന്നതിനായി മാതാവ് ലക്ഷ്മി കുളിപ്പിച്ചപ്പോഴാണു കുട്ടിയുടെ പുറത്ത് അടി കൊണ്ടു വീര്‍ത്തു കിടക്കുന്ന പാട് ശ്രദ്ധിച്ചത്. ചോദിച്ചപ്പോ ള്‍ അധ്യാപിക തല്ലിയതാണെന്നു കുട്ടി പറഞ്ഞു. ലക്ഷ്മി കുട്ടിയുമായി സ്‌കൂളിലെത്തി അധ്യാപികയ്‌ക്കെതിരേ പരാതി പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ ഹരീഷിനെ വണ്ടിപ്പെരിയാ ര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്ത് അടിയേറ്റതിന്റെ ആറു പാടുകളുണ്ട്.
കുട്ടി കുസൃതി കാട്ടിയെന്നും ഇതിന്റെ പേരില്‍ അടിച്ചപ്പോള്‍ കുട്ടി തിരിഞ്ഞതിനാലാണു പുറത്ത് അടിയേറ്റതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ഇതിന്റെ പേരില്‍ അധ്യാപിക കുട്ടിയോടും മാതാവിനോടും ക്ഷമ പറഞ്ഞതായും പ്രഥമാധ്യാപകന്‍ പറഞ്ഞു. അധ്യാപികയോട് വിശദീകരണം ചോദിച്ചതായും മേല്‍ നടപടി വരുന്നതു വരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം ന ല്‍കിയതായും പ്രഥമാധ്യാപക ന്‍ ബാബുരാജ് അറിയിച്ചു.സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

RELATED STORIES

Share it
Top