അധ്യാപികമാര്‍ക്ക് നേരെ ബിജെപി നേതാവിന്റെ അസഭ്യവര്‍ഷം

തിരുവനന്തപുരം: എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്ത നെയ്യാറ്റിന്‍കര ധനവച്ചപുരം കോളജിലെ അധ്യാപികമാരെ പരസ്യമായി അസഭ്യം വിളിച്ച ബിജെപി നേതാവിന്റെ നടപടി വിവാദത്തില്‍. ധനവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ അധ്യാപികമാരെയും പ്രിന്‍സിപ്പലിനെയുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പൊതുപരിപാടിയില്‍വച്ച് പരസ്യമായി തെറിവിളിച്ചത്.
കോളജിലെ സംഘര്‍ഷത്തിലുള്‍പ്പെട്ട എബിവിപിക്കാര്‍ക്കെതിരേ നടപടിയെടുത്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞയാഴ്ച കോളജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തതോടെ ആറ് എബിവിപി പ്രവര്‍ത്തകരെ കോളജധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പാറശാലയില്‍ നടന്ന യോഗത്തിലാണ് സുരേഷ് വിവാദ പരാമര്‍ശം നടത്തിയത്.

RELATED STORIES

Share it
Top