അധ്യാപക നിയമനം

തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) 2017-18 കോഴ്‌സില്‍ അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കും. അഞ്ച് ഒഴിവുകളുണ്ട്. അംഗീകൃത സര്‍വകലാശാലയുടെ ബിഎച്ച്എംഎസ് ബിരുദവും മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ് രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. എംഡി (ഹോമിയോ) ബിരുദം അഭിലഷണീയം. മണിക്കൂറിന് 500 രൂപ നിരക്കില്‍ ഒരുമാസം പരമാവധി 18,000 രൂപ ശമ്പളം ലഭിക്കും. ജനന തിയ്യതി, വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം ഐരാണിമുട്ടം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ 11ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. അമ്പതില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ എഴുത്തുപരീക്ഷയ്ക്കു ശേഷമാവും ഇന്റര്‍വ്യൂ.

RELATED STORIES

Share it
Top