അധ്യാപക കൂട്ടായ്മയില്‍ പ്രവേശനോല്‍സവ സമ്മാനമായി ഡിജിറ്റല്‍ ക്ലാസ് മുറിയൊരുക്കിഉദുമ: ജോലി ചെയ്യുന്ന സ്‌കൂളിലെ ഒന്നാം തരത്തിന് അധ്യാപക കൂട്ടായ്മ ഡിജിറ്റല്‍ ക്ലാസ് മുറിയൊരുക്കി പ്രവേശനോല്‍സവ സമ്മാനമായി സമര്‍പ്പിച്ചു. ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂളിലെ അധ്യാപകരാണ് ഡിജിറ്റല്‍ ക്ലാസ് മുറി ഒരുക്കിയത്. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ്, അധ്യാപകരായ പി സുജിത്ത്, സി ടി ലീലാമ്മ, എ ബിന്ദു, കെ എ അസീസ് റഹ്്മാന്‍, പി പ്രിജിന, എം ബവിത, എ ഗീത, എ പി മുക്കീമുദ്ദീന്‍, സി ശ്രീജ, കെ പ്രീതി എന്നിവര്‍ ചേര്‍ന്ന് രണ്ടേകാല്‍ ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറി ഒരുക്കിയത്. പതിമൂന്ന് ഇരിപ്പിടം, എല്‍ഇഡി ടിവി, ശബ്ദ വിന്യാസത്തിനുള്ള ഉപകരണങ്ങള്‍, ഫാന്‍, വെളിച്ച സംവിധാനങ്ങള്‍ തുടങ്ങിയവ മുറിക്കകത്ത് ഒരുക്കി.ക്ലാസ് മുറി ബേക്കല്‍ എഇഒ ഓഫിസിലെ സീനിയര്‍ സുപ്രണ്ട് പി എം നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ്് കെ എ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു.സാഹിറ എം എ റഹ്്മാന്‍ ക്ലാസെടുത്തു. കാപ്പില്‍ കെ ബി എം ശരീഫ്, പ്രഫ. എം എ റഹ്്മാന്‍, എം ശ്രീധരന്‍, ഉദുമ പഞ്ചായത്ത് അംഗം നഫീസ പാക്യാര, ശരീഫ് എരോല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, സത്താര്‍ മുക്കുന്നോത്ത്, ഷംസുദ്ധീന്‍ ബങ്കണ, ഹംസ ദേളി, സിദ്ദീഖ് ഈച്ചിലിങ്കാല്‍, പി സുജിത്ത്, ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സംസാരിച്ചു.

RELATED STORIES

Share it
Top