അധ്യാപക ആത്മഹത്യ: പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്ന്

കാഞ്ഞങ്ങാട്: അധ്യാപക മേഖലയില്‍ നടക്കുന്ന ആത്മഹത്യകളെ സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പി സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ കരിവെളളൂര്‍ അധ്യക്ഷത വഹിച്ചു.
നാരായണന്‍ വട്ടോളി, അഡ്വ. കെ കുഞ്ഞിക്കൃഷണന്‍, വി രവീന്ദ്രന്‍, കെപി സതീശന്‍, സി നാരായണന്‍, കെ രാജന്‍, പി മുരളീധരന്‍, അനില്‍കുമാര്‍, ബാലകൃഷ്ണന്‍, എംവി തങ്കച്ചന്‍, ആര്‍ അസീസ് സംസാരിച്ചു.
ഭാരവാഹികള്‍: ഡോ.എഎ ന്‍ ശ്രീധരന്‍ (രക്ഷാധികാരി), രാജന്‍ കരിവെളളൂര്‍ (ചെയര്‍മാന്‍), കെപി സതീശന്‍ (വൈസ്‌ചെയര്‍മാന്‍), എം വി തങ്കച്ചന്‍, ആര്‍ അസീസ്, (കണ്‍വീനര്‍മാര്‍).

RELATED STORIES

Share it
Top