അധ്യാപകര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കയ്പമംഗലം: ചൂലൂര്‍ അറബിക് കോളജില്‍ വിദ്യാര്‍ഥിയെ അദ്ധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ്ടു വിദ്യാര്‍ഥി കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി കണ്ണാകുളത്ത് ബാവുവിന്റെ മകന്‍ ശിഹാബുദീനാണ് മര്‍ദനമേറ്റത്. ഇടത് കൈയിലും പുറത്തും കഴുത്തിലും പരിക്കേറ്റ ശിഹാബുദീനെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
അഞ്ചു വര്‍ഷമായി കോളജ് ഹോസ്റ്റലില്‍ താമസിച്ചാണ് ശിഹാബുദ്ദീന്‍ പഠിക്കുന്നത്. കോളജിന് പുറത്തുള്ളവരുമായി കൂട്ടുകൂടരുതെന്ന നിര്‍ദേശം പാലിച്ചില്ലെന്ന് പറഞ്ഞാണ് കോളജ് പ്രിന്‍സിപ്പല്‍ നിസാര്‍ ഹുദവിയും അധ്യാപകനായ അജ്മല്‍ ഹുദവിയും ചേര്‍ന്ന് തന്നെ മര്‍ദിച്ചതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ മര്‍ദനം ഉണ്ടായിട്ടുണ്ടെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു. മതിലകം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top