അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്‌കരിച്ചു

തൃശൂര്‍: കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും അധ്യാപകനും കൂടിയായ പ്രഫ. സി. രവീന്ദ്രനാഥിനെ നോക്കുകുത്തിയാക്കികൊണ്ട് ശാസ്ത്ര സാഹത്യ പരിക്ഷത്തും ഇടതുപക്ഷ സംഘടനകളിലെ ഒരു വിഭാഗവും വിദ്യാഭ്യാസ വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ അഭിപ്രായപ്പെട്ടു.
ഹയര്‍ സെക്കന്ററി അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ എഫ്എച്ച്എസ്ടിഎയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി  ഡിപിഐ ലയനത്തിനെതിരെ മൂല്യനിര്‍ണ്ണ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ച് അധ്യാപകര്‍ സംഘടിപ്പിച്ച ധര്‍ണ്ണയും പിന്നോട്ട് നടത്ത മാര്‍ച്ചും തൃശൂര്‍ മോഡല്‍ ബോയ്‌സ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ വകുപ്പിലെ ലോവര്‍െ്രെപമറി, അപ്പര്‍ െ്രെപമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഇതുവരെ ശാസ്ത്രീയമായും ശാശ്വതമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രശ്‌ന സങ്കീര്‍ണ്ണമായ ഡി.പി. ഐ.യുടെ കീഴിലേക്ക് 28 വര്‍ഷമായ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി വിഭാഗത്തെ ലയിപ്പിക്കാനുള്ള അശാസ്ത്രീയ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. മഹേഷ് ബാബു എസ്.എന്‍. അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top