അധ്യാപകനെ വാഹനം തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്യാന്‍ ശ്രമം

കുറ്റിയാടി: കാറില്‍ സഞ്ചരിക്കുകയായിരുന്ന അധ്യാപകനെയും കുടുംബത്തെയും അജ്ഞാത സംഘം വാഹനം തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.
നടുപ്പൊയില്‍ യുപി സ്‌കൂള്‍ അധ്യാപകനും കെപിഎസ്ടിഎ കുന്നുമ്മല്‍ ഉപജില്ലാ പ്രസിഡന്റുമായ പി കെ സുരേഷിനെയും കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെ പള്ളിയത്ത് അങ്ങാടിക്ക് സമീപം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിന്റെ പേരിലാണെന്ന് പറയപ്പെടുന്നു രണ്ട് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം അധ്യാപകന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഘം ആളുകള്‍ ഓടികൂടിയതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കുറ്റിയാടി പോലീസില്‍ പരാതി നല്‍കി. കെപിഎസ്ടി എ ഉപജില്ലാ പ്രസിഡണ്ടാണ് പി കെ സുരേഷ്. കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച നടപടിയില്‍ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പി പി ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഏലിയാറ ആനന്ദന്‍, കെ കെ പാര്‍ത്ഥന്‍, അനൂപ് കാരപ്പറ്റ, കെ പി ശ്രീധരന്‍, കെ നാണു, കെ ടി രവീന്ദ്രന്‍, വി വി ജേഷ്, കെ പ്രത്യുമ്‌നന്‍ സംസാരിച്ചു.

RELATED STORIES

Share it
Top