അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

എടക്കര: വിദ്യാര്‍ഥിയെ വീട്ടില്‍ കയറി അധ്യാപകന്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബോട്ടണി വിഭാഗം അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് നിരവധി പരാതികള്‍ ഈ അധ്യാപകനെതിരേ ഉണ്ടായിട്ടുള്ളതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. രണ്ട് സംഭവങ്ങളില്‍ നടപടി നേരിട്ട ഈ അധ്യാപകന്‍ പിന്നീട് മാേേനജ്‌മെന്റിന് മാപ്പ് അപേക്ഷ എഴുതി നല്‍കിയാണ് തിരിച്ച് സര്‍വീസില്‍ കയറിയത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നത്. ഇത് സംബന്ധിച്ച് എടക്കര പോലിസില്‍ കുട്ടിയുടെ പതാവ് പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top