അധ്യാപകനെതിരേ കേസ്; പ്രതിഷേധറാലി

കോഴിക്കോട്: പെണ്‍കുട്ടികളുടെ മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐഎസ്എം സംസ്ഥാന സമിതി കോഴിക്കോട്ട് റാലിയും പ്രതിഷേധ സദസ്സും നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സദസ്സ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ഭരണകൂട നീക്കം എന്ത് വിലകൊടുത്തും ചെറുത്തുതോല്‍പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മതേതര പൊതുബോധത്തെ ദുര്‍ബലമാക്കാന്‍ ഭരണകൂടത്തെ കൂട്ടുപിടിച്ച് ചിലര്‍ നടത്തുന്ന ഗൂഢനീക്കങ്ങളെ ശക്തമായി ചെറുക്കണമെന്ന് ഐഎസ്എം പ്രതിഷേധ സദസ്സ് അഭിപ്രായപ്പെട്ടു. ധാര്‍മിക ബോധന സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കി സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനാണ് നിയമപാലകരും ഭരണകൂടവും ശ്രമിക്കുന്നതെന്നും ഇതിന്നെതിരെ ശക്തമായ മതേതര ഐക്യനിര കെട്ടിപ്പടുക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top