അധ്യയന വര്‍ഷാരംഭത്തിനു മുമ്പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം

തിരുവനന്തപുരം: അധ്യയന വ ര്‍ഷം ആരംഭിക്കുന്നതിനു മു മ്പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ബലക്ഷമത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍, തദ്ദേശഭരണ സെക്രട്ടറി എന്നിവര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ജില്ലാ കലക്ടര്‍മാരില്‍ നിന്നു റിപോര്‍ട്ട് വാങ്ങണം. ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങളില്‍ ക്ലാസ് എടുക്കുന്നില്ലെന്നും കുട്ടികള്‍ക്ക് സുരക്ഷിതമായ വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍മാര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നു റിപോര്‍ട്ട് വാങ്ങിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വീഴ്ച വരുത്തുന്നവര്‍ ക്കെ തിരേ തദ്ദേശസ്വയംഭരണ സെക്രട്ടറി നടപടി സ്വീകരിക്കണം.മങ്കടയില്‍ 60 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പുകല്‍പ്പിക്കവെയാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top