അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ അവഗണനയില്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ അവഗണനയില്‍. സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും നിരവധി തവണ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്ത പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടമൊഴിച്ച് സമീപകാലത്ത് തൃക്കരിപ്പര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നുമില്ല. ഈ സ്റ്റേഷനില്‍ ഏതാനും ലോക്കല്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. തൃക്കരിപ്പൂരും പരിസരങ്ങളിലുള്ളവര്‍ക്ക് ദീര്‍ഘദൂര യാത്ര ചെയ്യണമെങ്കില്‍ പയ്യന്നൂരോ കാഞ്ഞങ്ങാട്ടോ പോകേണ്ട സ്ഥിതിയാണ്.
സ്‌റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സംവിധാനമില്ല. ശോച്യാവസ്ഥ പരിഹരിച്ച് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ അത് റെയില്‍വേക്ക് മുതല്‍കൂട്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top