അധികൃതരുടെ നിസ്സംഗത; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വൈപ്പിന്‍: കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്ക ള്‍ക്കായി തിരച്ചില്‍ നടത്താന്‍ അധികൃതര്‍ അനാസ്ഥ കാണിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാ ര്‍ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാത ഉപരോധിച്ചു. ശനിയാഴ്ച വൈകീട്ട് കുഴുപ്പിള്ളി ബീച്ചില്‍ തിരമാലകളി ല്‍പ്പെട്ട് കാണാതായ അയ്യമ്പിള്ളി തറവട്ടം കളത്തില്‍ ലെനിന്റെ മകന്‍ അയ്യപ്പദാസ്(18), അയ്യമ്പിള്ളി ജനതാ സ്‌റ്റോപ്പിനു പടിഞ്ഞാറ് നികത്തില്‍ (വൈപ്പിപ്പാടത്ത്) നൗഫലിന്റെ മകനും പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകനുമായ ആഷിക് (19) എന്നിവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തു ന്നതിനോടുള്ള അധികൃതരു ടെ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഇന്നലെ രാവിലെ വൈപ്പിന്‍ സംസ്ഥാനപാതയില്‍ പള്ളത്താംകുളങ്ങര ഭാഗത്ത് രണ്ടുമണിക്കൂറോളം റോഡ് ഉപരോധിച്ചത്. സ്ഥലം എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് തിരച്ചിലിനായി ജില്ലാ ഭരണകൂടം കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെ ന്റ്, ഫയര്‍ഫോഴ്‌സ്  സേനകളെ ഇറക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, സമയം അതിക്രമിച്ചിട്ടും തിരച്ചില്‍സംഘങ്ങള്‍ എത്താതിരുന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. സംഭവമറിഞ്ഞ് മുനമ്പം എസ്‌ഐ ടി വി ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലിസും ഫയര്‍ഫോഴ്‌സും മാത്രമാണ് സംഭവസ്ഥലത്ത് എത്തിയത്. എംഎല്‍എ എസ് ശര്‍മ, ദുരന്തനിവാരണ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പി ഡി ഷീലാദേവി, കൊച്ചി തഹസില്‍ദാ ര്‍ കെ വി അംബ്രോസ് എന്നിവരും പിന്നീട് സ്ഥലത്തെത്തിയിരുന്നു. എന്നാ ല്‍, ഫലപ്രദമായ രീതിയില്‍ തിരച്ചില്‍ നടത്താ ന്‍ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. യുവാക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും രാത്രിയില്‍ മുഴുവന്‍ ഉറക്കമൊഴിഞ്ഞ് മഴ നനഞ്ഞ് കടപ്പുറത്തു കാത്തിരുന്നി ട്ടും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീണ്ടും കുഴുപ്പിള്ളി ബീച്ചിലെത്തിയ കൊച്ചി തഹസില്‍ദാര്‍ക്ക് നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിക്കുകയും പിന്നീട് സംസ്ഥാനപാത ഉപരോധിക്കുകയുമായിരുന്നു. പിന്നീട് റൂറല്‍ എസ്പി രാഹു ല്‍ ആര്‍ നായരുടെ നിര്‍ദേശപ്രകാരം മുനമ്പം എസ്‌ഐയും തഹസില്‍ദാരും പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരുമായി ചര്‍ച്ച നടത്തുകയും തിരച്ചിലിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ബോട്ടും പുറപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും നാട്ടുകാര്‍ പിന്മാറിയില്ല. അവസാനം 10 മണിയോടെ ഹെലികോപ്റ്ററും ബോട്ടും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. റൂറല്‍ എസ് പിയും ഡിവൈഎസ്പി എം ആര്‍ ജയരാജും സ്ഥലത്തെത്തി ജനങ്ങളുമായി സംസാരിച്ചു. ജില്ലയിലെ ദുരന്തനിവാരണ വിഭാഗത്തിന്റെ കഴിവുകേടുമൂലമാണ് തിരച്ചിലിനു താമസം നേരിട്ടതെന്നാണ് ആരോപണം. കോസ്റ്റ്ഗാര്‍ഡിന്റെ സഹായം രാത്രി തന്നെ തേടിയിരുന്നെങ്കിലും ഇവര്‍ എത്താ ന്‍ സ്വാഭാവികമായ താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. നേവിയുടെ ഹെലികോപ്റ്ററടക്കമെത്തിച്ച് തിരച്ചി ല്‍ നടത്തുന്നുണ്ട്.

RELATED STORIES

Share it
Top