അധികാര മോഹികളല്ല കോണ്‍ഗ്രസ്സുകാര്‍: കെ മുരളീധരന്‍ എംഎല്‍എ

എടവണ്ണ: അധികാരത്തിനുവേണ്ടി ബിജെപിയെ പോലെ എന്തും ചെയ്യുന്നവരല്ല കോണ്‍ഗ്രസ്സെന്ന് കര്‍ണാടക കാണിച്ചുതന്നുവെന്ന് കെ മുരളീധരന്‍ എംഎല്‍എ. അധികാരം നിലനിര്‍ത്താന്‍ വിലപേശല്‍ നടത്തുന്നവരല്ല കോണ്‍ഗ്രസ്സെന്ന് കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ജെഡിഎസിന് നിരുപാധിക പിന്തുണ കൊടുത്തതിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റാന്‍ മതേതര കക്ഷികള്‍ക്ക് പിന്തുണകൊടുക്കാനും സഹായിക്കാനും കോണ്‍ഗ്രസെ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസത്തിനെതിരേ യുവജന പ്രതിരോധം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മല്‍, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, കെപിസിസി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, ഇ മുഹമ്മദ് കുഞ്ഞി, എം കെ ഹാരിസ് ബാബു, അനൂബ് മൈത്ര സംസാരിച്ചു.

RELATED STORIES

Share it
Top