അധികാരത്തര്‍ക്കം: ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവണമെന്ന് ഡല്‍ഹി ഹൈക്കോടതി. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഇതേ നിര്‍ദേശമുണ്ട്. മുന്‍വിധികളില്ലാതെ കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്നാണ് കോടതി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ സമിതിക്കു മുമ്പാകെ ഹാജരാകുന്നത് ചിത്രീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമസഭയുടെ ക്യൂആര്‍ കമ്മിറ്റി നേരത്തേ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വിശദീകരണ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍, ഉദ്യോഗസ്ഥര്‍ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.  സ്പീക്കറും രണ്ട് നിയമസഭ സാമാജികരും ഉള്‍പ്പെടുന്നതാണ് ക്യൂ ആര്‍ കമ്മിറ്റി.

RELATED STORIES

Share it
Top