അധികമായി പത്ത് തൊഴില്‍ മണിക്കൂറുകള്‍ ; തൊഴിലാളി ദിനാചരണത്തിന് ഇത് വേറിട്ട മാതൃകകൊല്ലം:ജില്ലയിലെ ആറു ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫിസിലെ ഉദ്യോഗസ്ഥരും ലോക തൊഴിലാളി ദിനാചരണത്തിന് വേറിട്ട മാതൃക സൃഷ്ടിക്കുന്നു.തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് രണ്ടു മുതല്‍ 12 വരെ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്തുകൊണ്ടാണ് ഇവര്‍ തൊഴിലിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നത്. മുഖത്തല, ശാസ്താംകോട്ട, ഇത്തിക്കര, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകളും എഡിസി ജനറല്‍ ഓഫിസും ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പ്രവര്‍ത്തിക്കും.

RELATED STORIES

Share it
Top