അദൈ്വത സിദ്ധാന്തത്തിന്റെ വിമോചന മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തം : സ്പീക്കര്‍കാലടി: അദൈ്വത സിദ്ധാന്തത്തിന്റെ വിമോചന മൂല്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായതെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും കാലടി ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീ ശങ്കരജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിമോചന മൂല്യങ്ങളെ ശരിയായി ദിശയില്‍ വ്യാഖ്യാനിക്കുക എന്ന ദൗത്യം കൂടി സംസ്‌കൃത സര്‍വകലാശാലയ്ക്കുണ്ട്. സംവാത്മകമായ വിദ്യാഭ്യാസത്തിന് കേരളത്തിനുള്ള പ്രതീക്ഷയാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.സര്‍വകലാശാല കാംപസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ്കുമാര്‍ പ്രഭാഷണം നിര്‍വഹിച്ചു. കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസി ടീച്ചര്‍ പ്രത്യേക സന്ദേശം നല്‍കി. ‘മറപൊരുള്‍’ എന്ന കൃതിയുടെ രചയിതാവ് രാജീവ് ശിവശങ്കറിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡല്‍ഹി യൂനിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം സീനിയര്‍ പ്രഫ. കാഞ്ചന നടരാജനെ വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ്കുമാറും എഴുത്തുകാരി ഡോ. സുവര്‍ണ നാലപ്പാട്ടിനെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസിയും ആദരിച്ചു. എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളുടെ വിതരണം പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് നിര്‍വഹിച്ചു. മികച്ച ഗവേഷണ പ്രബന്ധത്തിനു നല്‍കുന്ന ഡോ. എസ് രാജശേഖരന്‍ എന്‍ഡോവ്‌മെന്റ് ഡോ. എ ജി ശ്രീകുമാറും മികച്ച മലയാളം ഗവേഷണ പ്രബന്ധത്തിനു നല്‍കുന്ന ഡോ. സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റ് പുരസ്‌കാരം ഡോ. പി പി പ്രകാശനും ഏറ്റുവാങ്ങി. സമാപനദിവസമായ ഇന്നലെ അക്കാഡമിക് ബ്ലോക്ക് സെമിനാര്‍ ഹാളില്‍ ശ്രീ ശങ്കര വാര്‍ഷിക പ്രഭാഷണം നടന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം സീനിയര്‍ പ്രഫ. കാഞ്ചന നടരാജന്‍ ശ്രീ ശങ്കരവാര്‍ഷിക പ്രഭാഷണം നിര്‍വഹിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ തുളസി, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട്, സിന്‍ഡിക്കേറ്റ് അംഗം പ്രഫ. എസ് മോഹന്‍ദാസ്, ഫിനാന്‍സ് ഓഫിസര്‍ ടി എല്‍ സുശീലന്‍, ശങ്കരജയന്തി പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ബി ചന്ദ്രിക, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ യമുന, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രഫ. എസ് മണിമോഹനന്‍ സംബന്ധിച്ചു. തുടര്‍ന്ന് സംഗീത കച്ചേരി, നൃത്തവിദ്യാര്‍ഥിനികളുടെ അരങ്ങേറ്റം. നാടകാവതരണം തുടങ്ങിയവ നടന്നു.

RELATED STORIES

Share it
Top