അദാനിയുടെ ആശുപത്രിയില്‍ കൂട്ട ശിശുമരണം

അഹ്മദാബാദ്: ഗുജറാത്തിലെ ഭുജില്‍ അഞ്ചു മാസത്തിനിടെ നൂറുകണക്കിന് നവജാത ശിശുക്കള്‍ മരിച്ചു. അദാനി എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴിലുള്ള ജികെ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മരണം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രിയില്‍ പ്രസവിച്ച കുട്ടികളും പുറത്തുനിന്നുള്ളവരുമുള്‍പ്പെടെ, മെയ് 20 വരെ 777 നവജാത ശിശുക്കളാണ് ഇവിടെ ചികില്‍സ തേടിയത്. ഇതില്‍ 111 കുട്ടികളാണ് മരിച്ചത്. അതേസമയം, പോഷകാഹാരക്കുറവും മാസം തികയാതെയുള്ള പ്രസവവുമാണ് മരണത്തിനു കാരണമെന്ന് ആശുപത്രി സുപ്രണ്ട് ജി എസ് റാവു പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചതായും അന്വേഷണ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ഹെല്‍ത്ത് കമ്മീഷണര്‍ ജയന്തി രവി പറഞ്ഞു.

RELATED STORIES

Share it
Top