അത്‌ലറ്റിക്‌സില്‍ ചരിത്രമെഴുതിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം


ന്യൂഡല്‍ഹി: അണ്ടര്‍20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ചരിത്ര നേട്ടം സ്വന്തമാക്കി ഹിമ ദാസ്.  400 മീറ്റര്‍ 51.46 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് 18കാരിയായ ഹിമ റെക്കോഡ് ബുക്കിലേക്ക് ഓടിക്കയറിയത്. ലോക അത്‌ലറ്റിക്് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്‌ലര്‍ മന്‍സന്‍ (52.28)വെങ്കലവും സ്വന്തമാക്കി. ഗുവാഹത്തിയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ 51.13 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കി ഹിമ ദേശീയ റെക്കോഡും സ്വന്തമാക്കിയിരുന്നു.
ചരിത്ര നേട്ടത്തിന് പിന്നാലെ അസം സ്വദേശിയായ ഹിമയെ തേടി അഭിനന്ദന പ്രവാഹമാണെത്തുന്നത്. രാഷ്ട്രപദി രാംനാഥ് കോവിന്ദ്, കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ് എന്നിവരെല്ലാം ഹിമയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top