അത്്‌ലറ്റികോ മാഡ്രിഡ് കോച്ച് സിമിയോണിക്ക് യൂറോപ്പാ ലീഗ് ഫൈനലില്‍ വിലക്ക്മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണിക്ക് യൂറോപ്പാ ലീഗ് ഫൈനലില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. ആഴ്‌സനലിനെതിരായ സെമി മല്‍സരത്തിനിടെ റഫറിയോട് മോശമായി സംസാരിച്ചതിനാണ് സിമിയോണക്ക് വിലക്കേര്‍പ്പെടുത്തിയത്. ഫൈനലില്‍ മാഴ്‌സെയാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളികള്‍.
അത്‌ലറ്റിക്കോ താരം കോക്കൈയെ ആഴ്‌സനലിന്റെ ഹെക്ടര്‍ ബെല്ലരിന്‍ ഫൗള്‍ചെയ്ത് വീഴ്ത്തിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് സിമിയോണി ഫ്രഞ്ച് റഫറി ക്ലെമന്റ് ടര്‍പിനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെത്. ദേഷ്യം മാറാതെ സിമിയോണി ഫോര്‍ത്ത് ഓഫിഷ്യലിനെ സിമിയോണി കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ രണ്ടാം പാദ മല്‍സരം ഗാലറിയിരുന്നാണ് സിമിയോണി കണ്ടത്. 10,000 യൂറോയും സിമിയോണിക്ക് യുവേഫ പിഴ വിധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top