അത്യാധുനിക സൗകര്യങ്ങളുള്ള ഉല്ലാസനൗകയുമായി കെഎസ്‌ഐഎന്‍സി

കൊച്ചി: അറബിക്കടലിന്റെ ഓളപ്പരപ്പിലേക്ക് ലോകോത്തര സൗകര്യങ്ങളുള്ള ഉല്ലാസനൗകയുമായി കേരള ഷിപ്പിങ് ആ ന്റ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍(കെഎസ്‌ഐഎന്‍സി). പൂര്‍ണമായും ഈജിപ്ഷ്യന്‍ പശ്ചാത്തലത്തി ല്‍ രൂപകല്‍പന ചെയ്ത നെഫര്‍റ്റിറ്റി എന്ന ഉല്ലാസനൗക ഇന്ത്യയിലെ ഏറ്റവും ആധുനിക ആഡംബരസൗകര്യങ്ങളോടുകൂടിയ ജലവാഹനമാണെന്നാണ് കെഎസ്‌ഐഎന്‍സി അവകാശപ്പെടുന്നത്.
മര്‍ച്ചന്റ് ഷിപ്പിങ് ആക്റ്റിനു കീഴില്‍ ക്ലാസ് ആറ് വാഹനമായി രജിസ്റ്റര്‍ ചെയ്ത നെഫര്‍റ്റിറ്റി മൂന്ന് ഡെക്കുകളിലായി 200 യാത്രികരെ വഹിക്കാന്‍ പ്രാപ്തമാണ്. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുള്ള നെഫര്‍റ്റിറ്റിയുടെ ഡ്രാഫ്റ്റ് 2.4 മീറ്ററാണ്. വിശാലമായ മീറ്റിങ്ഹാള്‍ ഉള്‍പ്പെടെ ആഡംബര ഭക്ഷണശാല, ബാര്‍ ലോഞ്ച്, ത്രീഡി തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ ഡെക്ക് തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് നെഫര്‍റ്റിറ്റിയിലുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
ബിസിനസ് മീറ്റിങുകള്‍, വിവാഹ പരിപാടികള്‍, പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്കു പുറമേ ടിക്കറ്റ് നിരക്കിലുള്ള വിനോദയാത്രയ്ക്കും അനുയോജ്യമാണ്. ഗോവയില്‍ നിര്‍മിച്ച നൗക കേരളത്തില്‍ എത്തിച്ചെന്നും ഇവര്‍ പറഞ്ഞു.
ബോള്‍ഗാട്ടിയില്‍ നടക്കുന്ന അന്തര്‍ദേശീയ ബോട്ട് ഷോയില്‍ ഈ യാനത്തിന്റെ പ്രത്യേകതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് 29, 30 തിയ്യതികളില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലുള്ള സാമുദ്രിക കണ്‍വന്‍ഷന്‍ സെ ന്ററില്‍ നടത്തുന്ന കേരള ട്രാവ ല്‍ മാര്‍ട്ട് എക്‌സ്‌പോയില്‍ നൗക പ്രദര്‍ശിപ്പിക്കും. ഈ രണ്ട് ബോട്ട് ഷോകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ നൗക കാണാനും ഇതിന്റെ മനോഹാരിത ആസ്വദിക്കാനും അവസരം ലഭിക്കുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കടലിലേക്ക് അതിമനോഹരമായ ഒരു ട്രിപ്പും കെഎസ്‌ഐഎന്‍സി വാഗ്ദാനം ചെയ്യുന്നു. ത്രീസ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ യാത്രയില്‍ ഉടനീളം കലാപരിപാടികളും ഭക്ഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്‌ഐഎന്‍സി അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top