അത്തോളിയിലെ കസ്റ്റഡി മര്‍ദനം; ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണം

കോഴിക്കോട്: അത്തോളി പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദനം നടത്തിയ പോലിസ് ഉ ദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കേരള പോലിസ് ആക്റ്റിലെ സെക്ഷന്‍ 86ന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റ ഉത്തരവ്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി വേണം. കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ദേശം.

RELATED STORIES

Share it
Top