അതിര്‍ത്തി കടന്നെത്തിയ പാക് പൗരന്‍ അറസ്റ്റില്‍



ഫിറോസ്പൂര്‍: മദ്യപിച്ച് അതിര്‍ത്തി കടന്നെത്തിയ പാക് പൗരനെ ബിഎസ്എഫ് ജവാന്‍മാര്‍ അറസ്റ്റ് ചെയ്തു. പാകിസ്താനില്‍ ബാഫിര്‍വാലാ ഗ്രാമത്തിലെ മുഹമ്മദ് ഇസ്‌ലാമിനെ (32) യാണ് പിടികൂടിയത്. മദ്യലഹരിയിലായതിനാല്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

RELATED STORIES

Share it
Top