അതിര്‍ത്തിയില്‍ വീണ്ടും പാക് വെടി ; യുവതി മരിച്ചുജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ രജൗറി ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ യുവതി കൊല്ലപ്പെട്ടു. അക്തര്‍ബി (35) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവായ മുഹമ്മദ് ഹനീഫിന് പരിക്കേറ്റിട്ടുണ്ട്. നൗഷേര മേഖലയിലെ ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക് ഷെല്ലാക്രമണമുണ്ടായെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് തുടരുകയാണ്. ഏപ്രിലില്‍ ആറുതവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. മെയ് ഒന്നിന് രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് വീണ്ടും വെടിനിര്‍ത്തല്‍ലംഘനം തുടങ്ങിയത്. ഷെല്ലാക്രമണത്തെ തുടര്‍ന്ന് രജൗറി ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

RELATED STORIES

Share it
Top