അതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടംചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കാനംവയല്‍ ചേനാട്ടുകെല്ലിയില്‍ ഇറങ്ങിയ ആനക്കൂട്ടം മാത്യു നെല്ലിക്കുന്നേലിന്റെ വീട്ടുമുറ്റത്തെ വിറകുപുര തകര്‍ത്തു. ഒാടുകളും നശിച്ചു. കൃഷിയിടത്തിലെ കുലച്ച വാഴകള്‍, കവുങ്ങുകള്‍, തെങ്ങുകള്‍, കുരുമുളക്, റബര്‍ എന്നിവയും നശിച്ചു. കൂടാതെ നിരവധി വലിയ തെങ്ങുകള്‍ കുത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഈ തെങ്ങുകളുടെ തൊലികള്‍ വലിച്ച് പറിച്ചുകളഞ്ഞു. കര്‍ണാടക വനത്തില്‍നിന്നാണ് ആനകള്‍ വരുന്നത്. വൈദ്യുതിവേലിയുണ്ടെങ്കിലും ഇതു പ്രവര്‍ത്തനക്ഷമമല്ല. ഇവ തകര്‍ത്താണ് ആനകള്‍ പട്ടാപ്പകല്‍ പോലും കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്.

RELATED STORIES

Share it
Top