അതിതീവ്രമായ ദേശീയവാദം രാജ്യത്തിന് അപകടം : ബെന്നി ബഹന്നാന്‍കൊച്ചി: അതിതീവ്രമായ ദേശീയവാദം രാജ്യത്തിന് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍. ഹിറ്റ്‌ലറും മുസ്സോളിനിയും ഉള്‍പെടെയുള്ള ഏകാധിപതികള്‍ പരീക്ഷിച്ചതാണത്. മതേതര ജനാധിപത്യവാദികളായ ദേശസ്‌നേഹികളാവാനാണ് രാജ്യം ഓരോരുത്തരോടും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല കോണ്‍ഗ്രസ് അംഗത്വ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിന്റെ ദര്‍ശനങ്ങളെ മനുഷ്യരുമായി പങ്കുവയ്ക്കുകയാണ് അംഗത്വ വിതരണത്തിലൂടെ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍വച്ച് നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളായ ഭാനുപ്രകാശ്, എ കെ ഭാസ്‌ക്കരന്‍ എന്നിവര്‍ പാര്‍ട്ടി അംഗത്വം പുതുക്കി. ലോംഗ്‌ബോള്‍ ദേശീയ മെഡല്‍ ജേതാവ് അഡ്രിന്‍ ലൂയീസ് മാത്യു, പുതുമുഖ സിനി മാതാരം ജിനോ മാത്യു അംഗത്വം സ്വീകരിച്ചു. വി ജെ പൗലോസ്, ഡോമിനിക് പ്രസന്റേഷന്‍, കെപിസിസി ഭാരവാഹികളായ കെ കെ വിജയലക്ഷ്മി, ഐ കെ രാജു സംസാരിച്ചു.

RELATED STORIES

Share it
Top