അണ്വായുധ കേന്ദ്രം: ഉത്തര കൊറിയയെ പ്രശംസിച്ച് യുഎസ്

സോള്‍: അണ്വായുധ പരീക്ഷണ കേന്ദ്രം നശിപ്പിക്കുന്നതിനുള്ള ഉത്തര കൊറിയയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്. തീരുമാനത്തില്‍ ഉത്തര കൊറിയയോടു നന്ദി പറയുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തനമാക്കി. ആണവകേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നശിപ്പിക്കുമെന്ന് ഉത്തര കൊറിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ മാസം 23നും 25നുമിടയിലായി ആണവകേന്ദ്രം പൂര്‍ണമായും ഇല്ലാതാക്കുമെന്നായിരുന്നു കൊറിയയുടെ പ്രഖ്യാപനം. അടുത്തമാസം 12ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം വന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് ആണവകേന്ദ്രം നശിപ്പിക്കുന്ന തിയ്യതി സംബന്ധിച്ച ഉത്തരകൊറിയയുടെ  പ്രതികരണം.

RELATED STORIES

Share it
Top