അണ്ടര്‍ 20 ലോകകപ്പ് : ഇന്ന് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ഇഞ്ചിയോണ്‍: കൊറിയന്‍ റിപബ്ലിക്കില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ന് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ വെനസ്വേല യുഎസിനെയും പോര്‍ച്ചുഗല്‍ ഉറുഗ്വയേയും നേരിടും. ഇറ്റലി- സാംബിയ, മെക്‌സിക്കോ- ഇംഗ്ലണ്ട് മല്‍സരങ്ങള്‍ നാളെയാണ്. ഇന്ത്യന്‍ സമയം പകല്‍ 11.30നും 2.30നുമാണ് ഇന്നത്തെ മല്‍സരങ്ങള്‍. എട്ടാം തിയ്യതിയാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍. 11ാം തിയ്യതിയാണ് കലാശക്കളി.

RELATED STORIES

Share it
Top