അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

മൗണ്ട് മൗഗ്‌നുയി: ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് രാഹുല്‍ ദ്രാവിഡും ശിഷ്യരും കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 216 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 38.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം നേടി. സെഞ്ച്വറി നേടിയ മന്‍ജോത് കല്‍റ(101*) ലോക കപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി. 2002ലെ ലോകകപ്പിന്റെ ഫൈനലില്‍ ഉന്‍മുക്ത് ചന്ദും ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു. ഈ കിരീടനേട്ടത്തോടെ നാല് അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി.

RELATED STORIES

Share it
Top