അഡ്വ. സതീദേവിക്കെതിരേ ബിജെപി നേതാവിന്റെ കൊലവിളി: നടപടി വേണം- എന്‍ഡബ്ല്യൂഎഫ്

കോഴിക്കോട്: മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിക്കെതിരേ കൊലവിളി നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയി ല്‍ വര്‍ഗീയത നിറഞ്ഞുതുളുമ്പുന്ന ഫാഷിസത്തിന്റെ തനി നിറമാണ് പ്രകടമാകുന്നതെന്ന് എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ.
സാമാന്യ മര്യാദ പോലും കാണിക്കാതെ ചാനല്‍ ചര്‍ച്ചയിലുടനീളം ഭീഷണി മുഴക്കിയ ബി ജെപി നേതാവ് സ്ത്രീത്വത്തെ മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയെ തന്നെയാണ് അപമാനിച്ചത്. ആ ള്‍ക്കൂട്ടക്കൊലകളും തല്ലിക്കൊല്ല ലുകളും നിത്യസംഭവമാക്കിയ ഇത്തരമൊരു പാര്‍ട്ടിയില്‍ നിന്നും ഇതിലപ്പുറമുള്ള മര്യാദ പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. നിരന്തരമായി വര്‍ഗീയ പ്രസ്താവനകളിറക്കി സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്ടിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള ഹിന്ദുത്വ വ ര്‍ഗീയ ശക്തികളുടെ കുല്‍സിത ശ്രമങ്ങളെ നാം തിരിച്ചറിയണം. ഇതൊരു സതീദേവിക്കെതിരേയുള്ള കൊലവിളി മാത്രമായി ചുരുക്കാന്‍ സാധിക്കില്ല. ഭരണഘടനയിലും മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിച്ച് ജീവിക്കുന്ന ഓരോ പൗരനെതിരേയുമുള്ള കൊലവിളിയാണ്.
മുത്ത്വലാഖിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തില്‍ കണ്ണീരൊഴുക്കുന്ന കപട രാഷ്ട്രീയക്കാരുടെ തനിനിറമാണ് ഇത്തരം നിലപാടുകളിലൂടെ പുറത്തായിരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കാതെ സ്ത്രീവിരുദ്ധ നിലപാട് പുലര്‍ത്തുന്ന ഇത്തരം ഗോപാലകൃഷ്ണന്മാര്‍ക്കെതിരേ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും എല്‍ നസീമ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top