അഡ്വ. റുഖന് മനുഷ്യാവകാശ പുരസ്‌കാരംഅബൂദബി: സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 2013ല്‍ പത്തു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന യുഎഇ അഭിഭാഷകനു പ്രമുഖ മനുഷ്യാവകാശ പുരസ്‌കാരം. യുഎഇ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 69 പേരില്‍ ഒരാളായ മുഹമ്മദ് അല്‍ റുഖനാ(54)ണ് ഫ്രഞ്ച് അഭിഭാഷകന്‍ ലുദ്‌വിക് ട്രാരിയൂക്‌സിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന അഭിഭാഷകര്‍ക്കായി അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. യുഎഇ നിയമ വിദഗ്ധരുടെ അസോസിയേഷന്‍ മുന്‍ മേധാവിയായ 54കാരനായ റുഖന്‍ 2012 ജൂലൈയിലാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ എതിരാളികളുടെ വക്കാലത്ത് ഏറ്റെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്.

RELATED STORIES

Share it
Top