അഡാര്‍ ലൗ: കേസിന് സുപ്രിംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: 'ഒരു അഡാര്‍ ലൗ' എന്ന സിനിമയിലെ ഗാനരംഗത്തിനെതിരേ വിവിധ സംസ്ഥാനങ്ങളിലുള്ള രജിസ്റ്റര്‍ ചെയ്ത് കേസുകള്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ എഫ്‌ഐആറിലെ തുടര്‍ നടപടിക്കെതിരെ സുപ്രിംകോടതിയുടെ സ്‌റ്റേ. ഇനി എവിടെയും പാട്ടിനെതിരെ കേസ്സെടുക്കരുതെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.സിനിമയിലെ ഗാനചിത്രീകരണം മതനിന്ദയ്ക്ക് കാരണമാവുന്നതായി ആരോപിച്ച് ഹൈദരാബാദിലെ ഒരു സംഘം യുവാക്കളാണ് ആദ്യം പോലിസിനെ സമീപിച്ചത്. തുടര്‍ന്ന് തെലുങ്കാന പോലിസ് കേസെടുത്ത് സംവിധായകന് നോട്ടീസ് അയച്ചു. മാത്രമല്ല, തന്റെ ജീവനും സ്വത്തിനും ഭീഷണിയുള്ളതായും സംവിധായകന്‍ ഹരജിയില്‍ ചൂണ്ടികാട്ടുന്നു.   പിന്നീട് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച് കേസുണ്ടായി. തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഗാനംരംഗത്തിലുടെ പ്രസിദ്ധയായ പ്രിയാവാര്യര്‍ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ജോസഫ് വാഴക്കാല എന്നിവരാണ് കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top