അഡാര്‍ ലൗവില്‍ നട്ടംതിരിഞ്ഞ് ബാബു ആന്റണി

നിസാര്‍ ഇസ്മയില്‍
പൊന്‍കുന്നം: പ്രിയാവാര്യരുടെ കടക്കണ്ണില്‍ പ്രേക്ഷകലോകം വീണപ്പോള്‍ നട്ടംതിരിഞ്ഞത് മലയാളത്തിന്റെ ഒരുകാലത്തെ പ്രിയ നായക-വില്ലന്‍ നടന്‍ ബാബു ആന്റണി. പ്രിയയുടെ നാടും ബാബു ആന്റണിയുടെ നാടും തമ്മിലുള്ള പേരിന്റെ സാമ്യതയാണ് നടനു തലവേദനയായത്.
തൃശൂര്‍ ജില്ലയിലെ പൂങ്കുന്നമാണ് പ്രിയയുടെ നാടെങ്കില്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നമാണ് ബാബു ആന്റണിയുടെ നാട്. ഇതോടെ പൂങ്കുന്നം എന്നത് പൊന്‍കുന്നമാണെന്നു തെറ്റിദ്ധരിച്ച് ഭാര്യാസമേതം അമേരിക്കയില്‍ കഴിയുന്ന ബാബു ആന്റണിയെ തേടി അമേരിക്കന്‍ മലയാളികളുടെ കോളുകളുടെ പ്രളയമായി. പ്രിയ 'നെയ്ബറാണോ 'പ്രിയക്ക് സുഖമാണോ എന്ന ചോദ്യവുമായി.
പ്രിയയുടെ കാര്യം തിരക്കാന്‍ ചില തമിഴ് പത്രങ്ങള്‍ പോലും ബാബു ആന്റണിയെ വിളിച്ചു. കേരളത്തിലില്ലാതിരുന്ന ബാബു ആന്റണി കണ്ണിറുക്കി ഹിറ്റായ അഡാര്‍ ലൗ കാരിയുടെ വിവരമൊന്നും അറിഞ്ഞതുമില്ല.
പിന്നെ ഗൂഗിളില്‍ നിന്നാണ് പ്രിയാവാര്യരെ കുറിച്ച് അറിയുന്നത്. തന്റെ അനുഭവം ബാബു ആന്റണി തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ കാലത്തെ നായികയ്ക്ക് പഴയകാല നായകന്‍ എല്ലാ ആശംസയും അര്‍പ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

RELATED STORIES

Share it
Top