അട്ടമലയില്‍ ഒറ്റയാന്‍ കൃഷി നശിപ്പിച്ചുമേപ്പാടി: അട്ടമലയിലും പരിസരങ്ങളിലും കൃഷിയിടങ്ങളില്‍ ഒറ്റയാന്റെ വിളയാട്ടം. സമീപ വനത്തില്‍ തമ്പടിച്ചിരിക്കുന്ന ഒറ്റയാന്‍ ഇടയ്ക്കിടെ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വരുത്തുകയാണ്. അട്ടമല അജയ്‌നിവാസില്‍ അജയന്‍, ഷാഹുല്‍ ഹമീദ് എന്നിവരുടെ കൃഷിയിടങ്ങളില്‍ കഴിഞ്ഞ രാത്രി ഇറങ്ങിയ ഒറ്റയാന്‍  തെങ്ങ്, കവുങ്ങ്, വാഴ, കാപ്പി മുതലായ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. ഷാഹുല്‍ ഹമീദ് പാട്ടത്തിനെടുത്ത സ്ഥലത്തു കൃഷിചെയ്ത വാഴകളാണ് നശിച്ചത്. ആനയുടെ സാന്നിധ്യം ജനങ്ങളെ ഭയചകിതരാക്കുകയാണ്. ഒറ്റയാനെ  ഉള്‍വനത്തിലേക്ക് തുരത്താനും വിളനാശത്തിനു നഷ്ടപരിഹാരം ലഭ്യമാക്കാനും അടിയന്തര നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top