അട്ടപ്പാടി ചുരം റോഡ്: വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സമര രംഗത്തിറങ്ങുന്നു

അഗളി: മാസങ്ങളായി തകര്‍ന്നടിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന അട്ടപ്പാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അട്ടപ്പാടിയിലെ വാട്‌സാപ്പ് കൂട്ടായ്മ സമരരംഗത്തിറങ്ങുന്നു. കഴിഞ്ഞ വര്‍ഷക്കാലത്തുണ്ടായ മണ്ണിടിച്ചിലില്‍ ചുരം റോഡ് രണ്ടാഴ്ചയോളം പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. അന്ന് ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ ചില ജോലികള്‍ മാത്രമാണ് ചെയ്തത്.പിന്നീട് ബന്ധപ്പെട്ട വകുപ്പുകാര്‍ ഈ വഴി വന്നില്ല. മണ്ണാര്‍ക്കാട് മുതല്‍ ആനക്കട്ടിവരെയുള്ള റോഡ് ഇപ്പോള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു.ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നത്. ചുരത്തിലാവട്ടെ അനേകം കഴികള്‍ രൂപപ്പെട്ട് നിരവധി വാഹനങ്ങളാണ് ഇതിനകം കേടായത്.ഇപ്പോള്‍ വാഹനങ്ങള്‍ അത്യാഹിതങ്ങളില്‍ പെടുന്നതും നിത്യമായി. സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചുരം റോഡിന്റെ നിര്‍മ്മാണം മുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും കുഴികള്‍ അടക്കാനുള്ള നീക്കം പോലും നടത്തിയിട്ടില്ല. പൂര്‍ണ്ണമായും അട്ടപ്പാടി പ്രദേശത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വാട്‌സാപ്പ് ട്ടായ്മ സമരരംഗത്തിറങ്ങുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയുടെ ആദ്യ പ്രക്ഷോഭം ഫെബ്രുവരി 5ന് മുക്കാലിയില്‍ പ്രഖ്യാപിക്കും.അട്ടപ്പാടിയിലുള്ള റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കാനുള്ള നടപടി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് വാട്‌സാപ്പ് കൂട്ടായ്മാ പ്രവര്‍ത്തകര്‍ പറയുന്നു.

RELATED STORIES

Share it
Top