അട്ടപ്പാടിയില്‍ കാര്‍ഷിക വിപണന കേന്ദ്രം വരുന്നു

അഗളി: കര്‍ഷകരുടെ  ഉല്‍പനങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ അട്ടപ്പാടിയില്‍ കാര്‍ഷിക വിപണന കേന്ദ്രം വരുന്നു. ഗ്രാമ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയില്‍ നടക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്, ഇ വേസ്റ്റ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ശാസത്രീയമായി സംസ്‌കരിക്കാനായുള്ള ഷ്രെഡിങ് യൂനിറ്റിന്റെ ഉദ്ഘാടനവും നടക്കും.
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുഖേനയാണ് പദ്ധതി തയ്യാറാക്കിയത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനായി സോളാര്‍ വിളക്കുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിവ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍— പഴം, പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിപണന കേന്ദ്രം നിര്‍മിച്ചത്.

RELATED STORIES

Share it
Top